Ramadan Meet 2010 / റമദാൻ സംഗമം 2010
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു വമഗ്ഫിറതുഹു… പ്രവാസ ജീവിതം നയിക്കുന്ന ബാംഗളൂര്‍ മലയാളി വിശ്വാസി സമൂഹത്തിന്, കാരുണ്യവും പുണ്യങ്ങളും പെയ്തിറങ്ങുന്ന റമദാന്‍ മാസത്തില്‍ ഒത്തൊരുമിച്ച് കുറച്ച് നേരം ചിലവഴിക്കാനും ആത്മാവിനെ വിശുദ്ധിയിലേക്കുയര്‍ത്തുന്ന ഉത്ബോധനങ്ങള്‍ ശ്രവിക്കാനുമൊരവസരം… തിരക്കിട്ട ജീവിതത്തിനിടയില്‍ സ്വന്തം സഹോദരനെ അന്വേഷിക്കാനും ഒരു വാക്ക് സംസാരിക്കാനും പലപ്പോഴും നമുക്ക് കഴിയാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ മനസ്സുകളെ കൂട്ടിയിണക്കാനും സ്നേഹം പങ്കുവെക്കാനുമുളള അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സംഗമങ്ങള്‍ കാര്യമായ പങ്കുവഹിക്കുന്നു. ഈയൊരു ലകഷ്യങ്ങളോടുകൂടി ബാംഗളൂര്‍ മലയാളി വിശ്വാസികളുടെ ഒരു വാര്‍ഷിക [...]











